എ ആർ റഹ്മാൻ കാസിയോ ബ്രാൻഡ് അംബാസഡർ

Posted on: September 30, 2014

A-R-Rahman-A-big

ഓസ്‌കാർ ജേതാവ് എ ആർ റഹ്മാനെ കാസിയോ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. റഹ്മാൻ കാസിയോയുടെ ഇലക്‌ട്രോണിക് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് വിഭാഗത്തിന്റെ ബ്രാൻഡ് അംബാസഡറായിരിക്കും. എ ആർ റഹ് മാന്റെ സാന്നിധ്യം ഇന്ത്യയിലെ കീബോർഡ് വിപണിയുടെ വളർച്ചയ്ക്ക് വഴിതെളിയിക്കുമെന്ന് കാസിയോ ഇന്ത്യ വൈസ് പ്രസിഡന്റ് കുൽഭൂഷൺ സേത്ത് പറഞ്ഞു.

വ്യക്തിത്വ വികസനത്തിന് എല്ലാവരും സംഗീതം അഭ്യസിക്കണമെന്ന് എ ആർ റഹ്മാൻ അഭ്യർത്ഥിച്ചു. 2,495 രൂപ മുതൽ 30,995 രൂപ വരെയുള്ള കീബോർഡുകളും ഡിജിറ്റൽ പിയാനോകളുമാണ് കാസിയോ ഇന്ത്യയിൽ വിൽക്കുന്നത്.