സൗരവ് ഗാംഗുലി എസിലോർ ബ്രാൻഡ് അംബാസഡർ

Posted on: April 28, 2016

Sourav-Ganguly-Big-b

കോൽക്കത്ത : മുൻ ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഫ്രഞ്ച് ഒപ്താൽമിക് ലെൻസ് കമ്പനിയായ എസിലോറിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മൂന്നു വർഷത്തേക്കാണ് കരാർ. സൗരവ് ഗാംഗുലി എസിലോറിന്റെ പ്രോഗ്രസീവ് ലെൻസ് ബ്രാൻഡായ വാരിലക്‌സിനെ പ്രതിനിധാനം ചെയ്യും.

പ്ലാസ്റ്റിക് ലെൻസുകളുടെ വില്പന ഗ്ലാസ് ലെൻസുകളെ അപേക്ഷിച്ച് ഉയർന്ന വളർച്ചയാണ് നേടുന്നതെന്ന് എസിലോർ ഇന്ത്യ സിഇഒ ശിവകുമാർ ജെ. പറഞ്ഞു. പ്രോഗ്രസീവ്, നോൺ പ്രോഗ്രസീവ് ലെൻസുകളുടെ വിപുലമായ ശ്രേണിയാണ് എസിലോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.