03
Friday
May 2024
May 2024
യെസ് ബാങ്കിന് രണ്ട് വിദേശ ഓഫീസുകൾ തുറക്കാൻ അനുമതി
Posted on: April 20, 2018
മുംബൈ : യെസ് ബാങ്കിന് ലണ്ടനിലും സിംഗപ്പൂരിലും പ്രതിനിധി ഓഫീസുകൾ തുറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. ഇപ്പോൾ അബുദാബിയിൽ മാത്രമാണ് യെസ് ബാങ്കിന് പ്രതിനിധി ഓഫീസുള്ളത്.
ആഗോള വ്യാപാരഹബുകളിൽ പ്രതിനിധി ഓഫീസ് ആരംഭിക്കുന്നത് ബാങ്കിന്റെ വളർച്ചയിലെ നാഴികക്കല്ലാണെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണ കപൂർ പറഞ്ഞു. ഇതു വഴി വിദേശ ഇന്ത്യക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.
TAGS: Yes Bank |
News in this Section