04
Saturday
May 2024
May 2024
ബോഷ് സർവീസ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കുന്നു
Posted on: March 26, 2018
കൊച്ചി : ബോഷ് പവർ ടൂൾസ് വളർച്ചയുടെ ഭാഗമായി കൂടുതൽ സർവീസ് സെന്ററുകൾ ആരംഭിക്കും. നിലവിൽ 450 സർവീസ് സെന്ററുകളാണ് ബോഷിനുള്ളത്.സമാനതകൾ ഇല്ലാത്ത സേവനം ബോഷ് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ, രണ്ടു മൊബൈൽ സർവീസ് വാനുകൾ, സർവീസ് ഓൺ വീൽസ് പ്രവർത്തനം ആരംഭിച്ചു.
ബോഷ് പവർ ടൂൾസ് പ്രസിഡന്റ് ഹെന്നിംഗ് വോൺ ബോക്സ് ബെർഗ്, സർവീസ് ഓൺ വീൽസ് ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യ ആൻഡ് സാർക് റീജനൽ സെയിൽസ് ഡയറക്ടർ പി.കെ.പാനീഷും പങ്കെടുത്തു.
പതിവ് അറ്റകുറ്റപണികൾ, റിപ്പെയർ, പരിശീലനം, ബോഷ് ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവയെല്ലാം സർവീസ് ഓൺ വീൽസിൽ ഉണ്ട്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും, ഒറിജിനൽ ബോഷ് പാർട്സുകളും വാനിലുണ്ട്.
TAGS: Bosch |
News in this Section