ബോഷ് കൊച്ചിയിൽ ബ്രാൻഡ് സ്റ്റോർ തുറന്നു

Posted on: September 4, 2017

കൊച്ചി : ജർമ്മൻ ഗൃഹോപകരണ ബ്രാൻഡായ ബോഷ് കൊച്ചിയിൽ ആദ്യ റീട്ടെയ്ൽ ബ്രാൻഡ് സ്റ്റോർ തുറന്നു. കൊച്ചി ഇടപ്പള്ളിയിൽ 1,100 ചതുരശ്ര അടിയിലാണ് സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. വാഷിംഗ് മെഷീൻ, വാഷർ ഡ്രയർ, റഫ്രിജറേറ്റർ, ഡിഷ് വാഷർ, കുക്കിംഗ് ഹബ്, അവനും മൈക്രോ വേവൻ തുടങ്ങിയവ ബോഷിന്റെ 52 മത് സ്‌റ്റോറിൽ ലഭ്യമാണ്.

കേരളത്തിലെ ഉപഭോക്താക്കൾക്ക് ഉന്നതമായ ജർമ്മൻ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ബോഷ് പ്രതിജ്ഞാബദ്ധരാണെന്ന് ബി.എസ്.എച്ച്. ഹൗസ്ഹോൾഡ് അപ്ലയൻസസ് മാനുഫാക്ചറിംഗ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗുഞ്ജൻ ശ്രീവാസ്തവ പറഞ്ഞു.

TAGS: Bosch |