വി ജി മാത്യു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി

Posted on: September 25, 2014

V-G-Mathew-SIBCEO-big

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വി ജി മാത്യു ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. 2014 ജനുവരി മുതൽ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (മുംബൈ) നിന്നും ചീഫ് ജനറൽമാനേജരായി വിരമിച്ച ശേഷമാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വനിരയിൽ എത്തിയത്.

എസ് ബി ഐ പാരീസ് ഓഫീസിൽ ഉൾപ്പടെ സേവനമനുഷ്ഠിച്ചിട്ടുള്ള വി ജി മാത്യുവിന് ബാങ്കിംഗ് രംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുണ്ട്. കോട്ടയം തലയോലപ്പറമ്പ് വാരിയത്തുകാല കുടുംബാംഗമാണ്.