ഫോർട്ടീസ് ഹെൽത്ത്‌കെയറിന്റെ 17.31 ശതമാനം ഓഹരി യെസ് ബാങ്ക് വാങ്ങി

Posted on: March 15, 2018

ന്യൂഡൽഹി : യെസ് ബാങ്ക് ഫോർട്ടീസ് ഹെൽത്ത്‌കെയറിന്റെ 17.31 ശതമാനം ഓഹരികൾ വാങ്ങി. പത്ത് രൂപ മുഖവിലയുള്ള 8,97,81,906 ഓഹരികൾ വാങ്ങി. ഫോർട്ടീസ് പണയപ്പെടുത്തിയ ഓഹരികളാണ് യെസ് ബാങ്ക് സ്വന്തമാക്കിയത്.

അക്‌സിസ് ബാങ്കിലും ഫോർട്ടീസ് ഓഹരികൾ പണയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഓഹരികൾ വിൽക്കാൻ ബാങ്കുകൾ ഒരുങ്ങിയെങ്കിലും സ്‌റ്റേ അനുവദിച്ചതിനാൽ വില്പന നടന്നില്ല. ഫെബ്രുവരി 15 ന് സുപ്രീംകോടതി സ്‌റ്റേ പിൻവലിച്ചതിനെ തുടർന്നാണ് യെസ് ബാങ്കിന് ഓഹരിപങ്കാളിത്തം ലഭിച്ചത്.