തെലുങ്കാനയിൽ ജോൺസൺ & ജോൺസൺ പുതിയ പ്ലാന്റ്

Posted on: September 19, 2014

Johnson-&-Johnson-big

ജോൺസൺ & ജോൺസൺ 400 കോടി രൂപ മുതൽമുടക്കി തെലുങ്കാനയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 47 ഏക്കർ ഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന പ്ലാന്റ് പൂർത്തിയാകുമ്പോൾ ജോൺസൺ & ജോൺസൺന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണശാലയാകും.

പേഴ്‌സണൽ ഹൈജീൻ, സ്‌കിൻകെയർ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റാണ് മെഹബൂബ്‌നഗർ ജില്ലയിലെ കോതൂർ പ്ലാന്റിൽ സ്ഥാപിക്കുന്നത്. 2016 ൽ പ്ലാന്റിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമെന്ന് ജോൺസൺ & ജോൺസൺ മാനേജിംഗ് ഡയറക്ടർ വികാസ് ശ്രീവാസ്തവ പറഞ്ഞു.