ആക്‌സിസ് ബാങ്ക് ഫ്രീചാർജ്ജിനെ ഏറ്റെടുത്തു

Posted on: October 7, 2017

ന്യൂഡൽഹി : ആക്‌സിസ് ബാങ്ക് പേമെന്റ് വാലറ്റായ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു. 373 കോടി രൂപയുടേതാണ് ഇടപാട്. ഫ്രീചാർജ്ജ് ടെക്‌നോളജീസിന്റെ സിഇഒ ആയി സഗ്രാം സിംഗിനെ നിയമിച്ചു. ഏറ്റെടുക്കൽ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായിസ്‌നാപ്ഡീലുമായി, ആക്‌സിസ് ബാങ്ക് ചർച്ച നടത്തിവരികയായിരുന്നു.

ഫ്രീചാർജ്ജിന് 200 ഓളം ജീവനക്കാരും 52 ദശലക്ഷം മൊബൈൽ വാലറ്റ് ഹോൾഡേഴ്‌സുമുണ്ട്. വാർഷിക വരുമാനം 80 കോടി രൂപ. സ്റ്റാർട്ടപ്പ് സംരംഭമായിരുന്ന ഫ്രീചാർജ്ജിനെ 2015 ഏപ്രിലിലാണ് സ്‌നാപ്ഡീൽ ഏറ്റെടുത്തത്.