05
Sunday
May 2024
May 2024
ഹ്യൂലെറ്റ് പാക്കാർഡ് 5000 ജീവനക്കാരെ കുറയ്ക്കുന്നു
Posted on: September 22, 2017
ന്യൂഡൽഹി : ഹ്യൂലെറ്റ് പാക്കാർഡ് എന്റർപ്രൈസ് 5000 ജീവനക്കാരെ കുറയ്ക്കുന്നു. എച്ച്പിയുടെ മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.5 ബില്യൺ ഡോളറിന്റെ ചെലവുചുരുക്കലാണ് എച്ച്പി ലക്ഷ്യമിടുന്നത്.
കടുത്തമത്സരവും വർധിച്ച ചെലവുകളും കണക്കിലെടുത്താണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസിലും മറ്റ് രാജ്യങ്ങളിലുമായി 50,000 ജീവനക്കാരാണ് എച്ച്പിക്കുള്ളത്.
News in this Section