മുത്തൂറ്റ് ഫിൻകോർപ് എൻസിഡി ഇഷ്യു ആരംഭിച്ചു

Posted on: September 17, 2014

Muthoot-Fincorp-Logo-Big

മുത്തൂറ്റ് ഫിൻകോർപിൻ രണ്ടാം നോൺ കൺവർട്ടബിൾ ഡിബഞ്ചർ (എൻസിഡി) ഇഷ്യു ആരംഭിച്ചു. സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ സെക്യുർഡ്, റെഡീമബിൾ, എൻസിഡികളാണ് 1,000 രൂപ മുഖവിലയിൽ പൊതുവിപണിയിലിറക്കിയിരിക്കുന്നത്.

പ്രതിമാസ, വാർഷിക, കാലാവധി ലോക്ക് ഇൻ ഓപ്ഷനുകൾ ഉള്ള എൻസിഡി 10.25 ശതമാനം മുതൽ 12.25 ശതമാനം വരെ പലിശനിരക്കുകളാണ് നിക്ഷേപകർക്കു വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. 150 കോടി രൂപ മൊത്തം മൂല്യം വരുന്ന എൻസിഡിയുടെ മൊത്തം വ്യാപ്തി 3,00 കോടി രൂപയാണ്.

ഫിസിക്കൽ/ഡീമാറ്റ് രീതികളിൽ എൻസിഡികൾ ലഭ്യമാകും. എന്നാൽ ഡീമാറ്റ് എൻസിഡി നിക്ഷേപങ്ങൾക്ക് സ്രോതസ് നികുതി ബാധകമല്ല. ഇഷ്യു ഒക്‌ടോബർ 15 ന് അവസാനിക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.