അക്‌സിസ് ബാങ്ക് എടിഎമ്മുകളിൽ ഇ-നിരീക്ഷണ സൗകര്യം

Posted on: September 17, 2014

Axis-Bank-branch-big

അക്‌സിസ് ബാങ്ക് എടിഎം കേന്ദ്രങ്ങളിൽ ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. എടിഎമ്മുകൾക്ക് എല്ലാ ദിവസവും മുഴുവൻ സമയവും കേന്ദ്രീകൃത നിരീക്ഷണത്തോടു കൂടിയ ഓട്ടോമേറ്റഡ് സുരക്ഷ ഇതോടെ നിലവിൽ വന്നു. അക്‌സിസ് ബാങ്കിന്റെ എല്ലാ എടിഎമ്മുകളും ഇനി മുതൽ കേന്ദ്രീകൃത സുരക്ഷാ കേന്ദ്രത്തിൽ നിന്ന് മുഴുവൻ സമയവും നിരീക്ഷിക്കും.

എടിഎം കേന്ദ്രത്തിൽ അനധികൃതമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിപ്പിക്കും. സുരക്ഷാ കേന്ദ്രവും എടിഎമ്മുമായി സിസിടിവി, മൈക്ക്, സ്പീക്കർ എന്നിവ ഉപയോഗിച്ചുള്ള ഇരു ഭാഗത്തേക്കുമുള്ള ആശയവിനിമയവും ഇതോടൊപ്പം ആരംഭിക്കും. പ്രാദേശിക പോലീസ് സ്റ്റേഷൻ, അടുത്തുള്ള റോഡ് പട്രോളിങ്ങ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകും.

സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ വലിയൊരു മുന്നേറ്റമാണ് എടിഎം. ലൊക്കേഷനുകളിലെ ഇലക്‌ട്രോണിക് സുരക്ഷയെന്ന് അക്‌സിസ് ബാങ്കിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവും റീട്ടെയിൽ ബാങ്കിംഗ് വിഭാഗം മേധാവിയുമായ രാജീവ് ആനന്ദ് പറഞ്ഞു.