ജി എം ആർ അവകാശ ഇഷ്യു നവംബറിൽ

Posted on: September 16, 2014

GMR-Logo-smallജി എം ആർ ഇൻഫ്രസ്ട്രക്ചർ നവംബറിൽ 1,500 കോടിയുടെ അവകാശ ഇഷ്യു നടത്തും. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമാണ് അവകാശ ഇഷ്യു. 38,000 കോടിയുടെ കടബാധ്യതകളാണ് കമ്പനിക്കുള്ളത്. ഏതാനും മാസം മുമ്പ് 1,500 കോടി രൂപ ക്യുഐപി വഴി ജി എം ആർ സമാഹരിച്ചിരുന്നു. ഓഹരിമൂലധനത്തിൽ 64 ശതമാനം പ്രമോട്ടർമാരുടെ നിയന്ത്രണത്തിലാണ്.