പി.വി. സിന്ധു ബ്രിഡ്ജ്‌സ്റ്റോൺ ബ്രാൻഡ് അംബാസഡർ

Posted on: August 30, 2017

ന്യൂഡൽഹി : ബാഡ്മിന്റൺ താരം ഒളിമ്പ്യൻ പി.വി. സിന്ധുവിനെ ബ്രിഡ്ജ്‌സ്റ്റോൺ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സിന്ധുവുമായി മൂന്ന് വർഷത്തെ കരാറിലാണ് കമ്പനി ഏർപ്പെട്ടിട്ടുള്ളത്.

ബ്രിഡ്ജ്‌സ്റ്റോണിന്റെ ആദ്യത്തെ ബ്രാൻഡ് അംബാസഡറാണ് പി.വി. സിന്ധു. ബ്രിഡ്ജ്‌സ്റ്റോണുമായുള്ള സഹകരണത്തിലൂടെ താൻ കൂടുതൽ ബഹുമാനിതയായിരിക്കുകയാണെന്ന് പി.വി. സിന്ധു പറഞ്ഞു. ഇന്ത്യയിലെ പ്ലാന്റുകളുടെ വികസനത്തിന് ബ്രിഡജ്‌സ്റ്റോൺ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1,940 കോടി രൂപ മുതൽമുടക്കും.