ബിഡ്ജ് സ്റ്റോണ്‍ പുതിയ ടയറുകള്‍ അവതരിപ്പിച്ചു

Posted on: December 4, 2021

കൊച്ചി : നിര്‍മാണ, ഖനന മേഖലയിലെ ഉപയോഗത്തിനായി ബ്രിഡ്ജ സ്റ്റോണ്‍ ഇന്ത്യ പുതിയ ടയര്‍ അവതരിപ്പിച്ചു. ട്രക്കുകള്‍ക്ക് 20 ശതമാനം കൂടുതല്‍ ഭാരം വഹിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട്
കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ആക്‌സില്‍ ലോഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് എല്‍370എച്ച്എല്‍ എന്ന പുതിയ ടയര്‍ പുറത്തിറക്കിയത്.

പ്രത്യേക ത്രെഡ് കോമ്പൗണ്ട് വഴി മികച്ച ഘര്‍ഷണവും ടയറിനു കൂടുതല്‍ കാലാവധിയും ലഭിക്കുന്ന രീതിയിലാണ് എല്‍370എച്ച്എല്‍ തയാറാക്കിയിരിക്കുന്നതെന്ന് ബ്രിഡ്ജ്‌സോണ്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ പരാഗ് സത്പൂടെ പറഞ്ഞു.

TAGS: Bridgestone |