05
Sunday
May 2024
May 2024
ടിവിഎസ് മോട്ടോർ മൈസുരുവിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും
Posted on: August 24, 2017
ചെന്നൈ : ടിവിഎസ് മോട്ടോർ മൈസുരുവിൽ 1,100 കോടി രൂപ മുതൽമുടക്കി ഇരുചക്രവാഹന പ്ലാന്റ് സ്ഥാപിക്കും. കമ്പനിയുടെ അഞ്ചാമത്തെ പ്ലാന്റാണ് മൈസുരുവിലേത്. പുതിയ പ്ലാന്റ് 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഹൊസൂർ, മൈസൂർ, നാലാഗർ (ഹിമാചൽപ്രദേശ്), കാരാവാംഗ് (ഇന്തോനേഷ്യ) എന്നിവിടങ്ങളിലാണ് മറ്റ് പ്ലാന്റുകൾ. മോട്ടോർസൈക്കിൾ, സ്കൂട്ടർ, മോപ്പെഡ് എന്നി വിഭാഗങ്ങളിലായി പ്രതിവർഷം 32 ലക്ഷം ഇരുചക്രവാഹനങ്ങൾ നിർമ്മിക്കാൻ ടിവിഎസിന് ശേഷിയുണ്ട്.
TAGS: TVS Motor Company |
News in this Section