രാജീവ് ബൻസാൽ എയർ ഇന്ത്യ സിഎംഡി

Posted on: August 23, 2017

ന്യൂഡൽഹി : രാജീവ് ബൻസാലിനെ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കേന്ദ്ര സർക്കാർ നിയമിച്ചു. നാഗലാൻഡ് കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ഉപദേശകനാണ്.

എയർ ഇന്ത്യ സിഎംഡിയായിരുന്ന അശ്വനി ലോഹാനി റെയിൽവേ ബോർഡ് ചെയർമാനായ സാഹചര്യത്തിലാണ് പുതിയ നിയമനം.