എയർ ഇന്ത്യ 336 പേരെ സൗജന്യമായി ഡൽഹിയിലെത്തിച്ചു

Posted on: September 13, 2014

Air-India-Airbus-A320-200--

പ്രളയം ദുരന്തം വിതച്ച ജമ്മുകാഷ്മീരിൽ കുടുങ്ങിയ 336 പേരെ എയർഇന്ത്യ സൗജന്യമായി ഡൽഹിയിലെത്തിച്ചു. മൊത്തം 1,346 പേരെയാണ് ശ്രീനഗറിൽ നിന്ന് എയർഇന്ത്യ മാത്രം കൊണ്ടുവന്നത്. എല്ലാ വിമാനക്കമ്പനികളും കൂടി കഴിഞ്ഞ നാലുദിവസത്തിനിടെ 5,000 ലേറെപ്പേരെ ഡൽഹിയിലെത്തിച്ചിരുന്നു.

ഡൽഹിയിൽ നിന്നും 44 ടൺ ചരക്കുകൾ കാഷ്മീരിലേക്കു കൊണ്ടു പോയി. ദുരിതാശ്വാസപ്രവർത്തനത്തിന് സൈനികരെ എത്തിക്കാൻ ജമ്മു, ശ്രീനഗർ, ലേ
എന്നിവിടങ്ങളിലേക്കായി 21 ഫ്‌ലൈറ്റുകൾ സർവീസ് നടത്തി.

ജമ്മുകാഷ്മീരിലേക്കുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എയർഇന്ത്യ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്കും സന്നദ്ധ സംഘടനകൾക്കും ദുരിതാശ്വാസ സാമഗ്രികളയക്കാൻ (011 25652635, +918826294660, +918826294661) പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.