ക്രൂഡോയിൽ വിലയിൽ ഇടിവ്

Posted on: September 13, 2014

Oil-Rig-big

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 97 ഡോളറായി കുറഞ്ഞു. ജൂണിൽ ബാരലിന് 113 ഡോളറായിരുന്നു വില. ചൈന ഉൾപ്പടെയുള്ള ഉപഭോക്തൃ വിപണികളിൽ നിന്നു ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം.

ക്രൂഡോയിൽ വിലക്കുറവ് ഇന്ത്യയിൽ കറന്റ് അക്കൗണ്ട് കമ്മിയും നാണ്യപെരുപ്പവും കുറയാൻ ഇടയാക്കും. വിദേശനാണ്യവിനിമയ ഇനത്തിലും വലിയ ലാഭം എണ്ണക്കമ്പനികൾക്കുണ്ടാവും.