ഭാരത് ബെൻസിന്റെ ട്രക്ക് വില്പന 50,000 പിന്നിട്ടു

Posted on: June 8, 2017

ഹൈദരാബാദ് : ഭാരത് ബെൻസിന്റെ ട്രക്ക് വില്പന 50,000 യൂണിറ്റ് പിന്നിട്ടു. കേവലം അഞ്ച് വർഷത്തിനുള്ളിലാണ് ഭാരത് ബെൻസ് ഈ നേട്ടം കൈവരിച്ചത്. 2012 സെപ്റ്റംബറിൽ ആദ്യ ട്രക്ക് വിപണിയിലെത്തിച്ചു. 2014 ഏപ്രിലിൽ വില്പന 10,000 യൂണിറ്റുകളായി. തുടർന്ന് മൂന്ന് വർഷത്തിനുള്ളിലാണ് 50,000 എന്ന റെക്കോർഡ് നേടിയത്.

ഇന്ത്യൻ വാണിജ്യവാഹന വിപണിയിൽ ഇന്ധനക്ഷമതയും സുരക്ഷയും പരിസ്ഥിതി സൗഹൃദമായ എൻജിനും പരിചയപ്പെടുത്തിയത് ഭാരത് ബെൻസ് ആണെന്ന് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ എറിക് നെസൽഹോഫ് പറഞ്ഞു. രാജ്യത്ത് 130 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിന്റുകളാണ് ഭാരത് ബെൻസിനുള്ളത്. കൂടുതൽ ടയർ-2, ടയർ-3 പട്ടണങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

TAGS: Bharat Benz |