ബി. എസ്. 6 വാഹനനിരയുമായി ഭാരത് ബെന്‍സ്

Posted on: January 28, 2020

മുംബൈ : ഭാരത് ബെന്‍സിന്റെ ബി. എസ്. 6 വിഭാഗത്തിലുള്ള ബസുകളും ട്രക്കുകളും തിങ്കളാഴ്ച കമ്പനി മുംബൈയില്‍ പുറത്തിറക്കി. ബി. എസ്. 6 ഇന്ധനം ലഭിക്കുന്ന സ്ഥലങ്ങളിലാകും ആദ്യം വാഹനം എത്തിക്കുകയെന്ന് ഡെയിംലര്‍ ഇന്ത്യ വാണിജ്യവാഹന വിഭാഗം എം.ഡിയും സി. ഇ. ഒ. യുമായ സത്യകം ആര്യ പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ വാണിജ്യവാഹന വിഭാഗത്തില്‍ ബി. എസ്. 6 വാഹനങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യകമ്പനിയായി ഭാരത് ബെന്‍സ് മാറി.

ഏതാനും മാസംമുമ്പ് ബി. എസ്. 6 വാഹനങ്ങളുടെ ഉത്പാദനം തുടങ്ങിയതായും കമ്പനി വെളിപ്പെടുത്തി. ബി. എസ് 6 – ലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. പുതിയ വാഹനത്തിന്റെ 80 ശതമാനവും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ്. ഇത് 90 ശതമാനമായി വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്ന് ആര്യ വെളിപ്പെടുത്തി. അതേസമയം പുതിയ വാഹനങ്ങളുടെ വിലവിരം വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായില്ല. ബി. എസ്. 3- ല്‍ നിന്ന് ബി. എസ്. 4- ലേക്ക് മാറുമ്പോള്‍ ഭാരത് ബെന്‍സ് വില വര്‍ധിപ്പിച്ചിരുന്നില്ല.

TAGS: Bharat Benz |