എസ് ബി ടി യിൽ ലിറ്റിൽ സ്റ്റാർ സേവിംഗ്‌സ് അക്കൗണ്ട്

Posted on: September 10, 2014

Sbt-Logo-sസ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുട്ടികൾക്കു വേണ്ടി ലിറ്റിൽ സ്റ്റാർ സേവിംഗ്‌സ് പദ്ധതി ആരംഭിച്ചു. 18 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷാകർത്താക്കൾ മുഖേന ഈ പദ്ധതിയിൽ ചേരാം. 18 വയസ് കഴിഞ്ഞാലും ഈ അക്കൗണ്ട് തുടരാം.

പത്തുവയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കുന്നതോടൊപ്പം എടിഎം സൗകര്യവും ലഭിക്കും. 15 നു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാണ്.

എസ് ബി ടി യുടെ എല്ലാ ശാഖകളിലൂടെയും ഈ നിക്ഷേപ പദ്ധതിയിൽ ചേരാം. വിശദ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള എസ് ബി ടി ശാഖയുമായോ 0471-2192584 എന്ന നമ്പറിലോ, (ഇമെയിൽ [email protected] ) ബന്ധപ്പെടേണ്ടതാണ്.