കോഴിക്കോട് – ദുബായ് വിമാനം മുംബൈയിൽ ഇറക്കി

Posted on: September 8, 2014

Air-India-Airbus-A320-200--

ഇന്നു രാവിലെ 10.30 ന് കോഴിക്കോടു നിന്നും ദുബായിലേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനം (എഐ 937) സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ ഇറക്കി. വിമാനം കരിപ്പൂരിൽ നിന്നും ടേക്ഓഫ് ചെയ്ത ഉടനെ വിമാനത്തിന് തകരാറുണ്ടെന്നു പൈലറ്റ് അറിയിച്ചിരുന്നു. മുംബൈയിൽ ഉച്ചയ്ക്ക് 12.30ന് ലാൻഡ് ചെയ്ത വിമാനത്തിന്റെ പൈലറ്റും എയർപോർട്ട് സുരക്ഷ കൈകാര്യം ചെയ്യുന്ന സിഐഎസ്എഫും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം മൂന്നുമണിക്കൂർ ടാക്‌സിവേയിൽ കുടുങ്ങി.

ഭക്ഷണം കിട്ടാതെ വലഞ്ഞ യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ വിമാനത്തിനു പുറത്തിറങ്ങാൻ പൈലറ്റ് അനുമതി നൽകി. എന്നാൽ പുറത്തിറങ്ങിയ യാത്രക്കാർക്ക് എതിരെ സിഐഎസ്എഫ് കേസെടുത്തു. അല്പസമയത്തിനകം എല്ലാ യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ ദുബായിലേക്കു കൊണ്ടുപോകുമെന്ന് എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

TAGS: Air India |