മെഡിമിക്‌സ് മലേഷ്യയിലേക്ക്

Posted on: January 4, 2017

കൊച്ചി : ചെന്നൈ ആസ്ഥാനമായ ചോലയിൽ ഗ്രൂപ്പിന്റെ മെഡിമിക്‌സ് സോപ്പടക്കമുള്ള ഉത്പന്നങ്ങൾ മലേഷ്യയിലും മറ്റ് പൂർവേഷ്യൻ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. മലേഷ്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെ ലോക പ്രശസ്ത ബാറ്റു ഗുഹാ മുരുകൻ ക്ഷേത്രത്തിന്റെ പത്താം വാർഷികാഘോഷം ചോലയിൽ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുകയുണ്ടായി. ലോകത്തിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ പ്രതിമയും ഏറ്റവും പൊക്കം കൂടിയ മുരുകൻ വിഗ്രഹവും (140 അടി) ഈ ക്ഷേത്രത്തിലാണ്. 2016 ലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചാണ് മുരുകൻ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ആരോഗ്യ സംരക്ഷണത്തിൽ ആയൂർവേദത്തിന്റെ സ്ഥാനം ലോകം തിരിച്ചറിഞ്ഞിട്ടുള്ള സാഹചര്യത്തിലാണ് മെഡിമിക്‌സിനെ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്താൻ ചോലയിൽ ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുള്ളതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ പ്രദീപ് ചോലയിൽ പറഞ്ഞു. വിദേശ വിപണിയെ സംബന്ധിച്ചേടത്തോളം ചോലയിൽ ഗ്രൂപ്പിന് വൻ പ്രതീക്ഷയാണുള്ളതെന്നും അദേഹം അഭിപ്രായപ്പെട്ടു.