എവിഎ ഗ്രൂപ്പും അംബികാ പിള്ളയും കൈകോർക്കുന്നു

Posted on: January 16, 2017

കൊച്ചി : മെഡിമിക്‌സിന്റെ ഉടമകളായ എവിഎ ഹെൽത്ത് കെയർ തങ്ങളുടെ ഏറ്റവും പുതിയ കേശ-ത്വക് പരിരക്ഷാ ഉത്പന്നങ്ങൾക്കുവേണ്ടി പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ അംബിക പിള്ളയുമായി കൈകോർക്കുന്നു. കേത്ര എന്ന ബ്രാൻഡിനു കീഴിലുള്ള പ്രകൃതിദത്ത കേശ-ത്വക് പരിരക്ഷാ ഉൽപന്നങ്ങൾ കേരള വിപണിയിൽ ഉടനീളം ലഭ്യമാകും.

പ്രകൃതിദത്ത ആയുർവേദ ഉത്പന്നങ്ങളുടെ കാര്യത്തിൽ എവിഎ ഗ്രൂപ്പിനുള്ള ദശാബ്ദങ്ങൾ നീണ്ട പ്രവർത്തനപരിചയവും ബോളിവുഡിലും മറ്റ് സെലിബ്രിറ്റികൾക്കൊപ്പവും പ്രവർത്തിച്ച അംബികാപിള്ളയുടെ പ്രവർത്തന പരിചയവും ഒരേകുടക്കീഴിൽ കൊണ്ടുവരികയാണ് കേത്ര ബ്രാൻഡ് ചെയ്യുന്നത്. കേത്ര ബ്രാൻഡ് ആദ്യം പുറത്തിറക്കുന്നത് കേരളത്തിലായിരിക്കുമെന്നും പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും എവിഎ ഹെൽത്ത് കെയർ പ്രമോട്ടറായ ഡോ. എ. വി. അനൂപ് പറഞ്ഞു.

പ്രകൃതിദത്ത സൗന്ദര്യവർധക ഉത്പന്നങ്ങളുടെ രംഗത്ത് തനിക്ക് വർഷങ്ങളായുള്ള പ്രവർത്തനപരിചയം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന സ്വപ്‌നമാണ് കേത്രയിലൂടെ സഫലമാകുന്നതെന്ന് അംബിക പിള്ള പറഞ്ഞു.