പ്രവാസികൾക്ക് ജൂൺ 30 വരെ അസാധു നോട്ടുകൾ മാറാം

Posted on: January 1, 2017

ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30 വരെ അസാധു നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. പരമാവധി 25,000 രൂപ മാത്രമെ നിക്ഷേപിക്കാനാകൂ. 2016 നവംബർ എട്ടിനും ഡിസംബർ 30 നും വിദേശത്തായിരുന്ന ഇന്ത്യക്കാർക്കും അസാധു നോട്ടുകൾ റിസർവ് ബാങ്കിന്റെ നിശ്ചിത ശാഖകളിൽ നിന്നും മാറ്റി വാങ്ങാനാകും.

അസാധു നോട്ടുകൾ നിക്ഷേപിക്കുന്നവർ നോട്ടുകളോടൊപ്പം സത്യവാങ്മൂലവും നൽകണം. വ്യാജ സത്യവാങ്മൂലം നൽകുന്നവർക്ക് 50,000 രൂപ പിഴശിക്ഷ ലഭിക്കും.

TAGS: Demonetisation |