ഇനി എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്നത് 4,500 രൂപ

Posted on: December 31, 2016

ന്യൂഡൽഹി : എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 4,500 രൂപയായി വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതൽ വർധന പ്രാബല്യത്തിൽ വരും.

നിലവിൽ 2,500 രൂപയാണ് ഒരു ദിവസം എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്നത്. പുതിയ 500 രൂപ നോട്ടുകളാവും എടിഎമ്മുകൾ വഴി വിതരണം ചെയ്യുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

TAGS: Demonetisation |