ദീപിക പദുകോൺ ഏഷ്യൻ പെയിന്റ്‌സ് ബ്രാൻഡ് അംബാസഡർ

Posted on: September 3, 2014

Deepika-Padukone-big

ബോളിവുഡ് താരം ദീപിക പദുകോൺ ഏഷ്യൻ പെയിന്റ്‌സിന്റെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പിട്ടു. ഏഷ്യൻ പെയിന്റ്‌സ് ആദ്യമായാണ് ഒരു ഉത്പന്നം മാർക്കറ്റ് ചെയ്യാൻ ബ്രാൻഡ് അംബാസഡറെ പ്രയോജനപ്പെടുത്തുന്നത്.

ഏഷ്യൻ പെയിന്റ്‌സിന്റെ റോയേൽ പ്ലേയുടെ പരസ്യചിത്രങ്ങളിൽ ദീപിക പ്രത്യക്ഷപ്പെടും. ആധുനിക യുവത്വത്തിന്റെ പ്രതീകമായ ദീപിക പുതിയ തലമുറയെ കൂടുതലായി ആകർഷിക്കുമെന്ന് ഏഷ്യൻ പെയിന്റ്‌സ് മാർക്കറ്റിംഗ് പ്രസിഡന്റ് അമിത് സിംഗ്ലേ പറഞ്ഞു.