05
Sunday
May 2024
May 2024
പുതിയ ടൊയോട്ട ഫോർച്യൂണറിന് 5,400 ബുക്കിംഗ്
Posted on: November 24, 2016
ബംഗലുരു : പുതിയ ടൊയോട്ട ഫോർച്യൂണറിന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 5,400 ബുക്കിംഗ്. ഇക്കാലയളവിൽ 16,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ അറിയിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റിനാണ് ആവശ്യക്കാർ കൂടുതൽ.
ഫോർച്യൂണറുകളുടെ ഡെലിവറി ആരംഭിച്ചതായി ടൊയോട്ട വക്താവ് പറഞ്ഞു. ഫോർച്യൂണർ 2009 ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ഫോർച്യൂണർ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
TAGS: Toyota Fortuner | Toyota Kirloskar Motor |
News in this Section