May 2024
എയർ ഇന്ത്യ ഫ്ളൈറ്റിലെ ഭക്ഷണത്തിൽ പാറ്റ
Posted on: November 16, 2016
ന്യൂഡൽഹി : ഹൈദരാബാദിൽ നിന്ന് ഷിക്കോഗോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ (എഐ 127) ഇൻഫ്ളൈറ്റ് മീൽസിൽ പാറ്റയെ കണ്ടെത്തി. രാഹുൽ രഘുവംശി എന്ന യാത്രക്കാരനാണ് ഭക്ഷണത്തോടൊപ്പം പാറ്റയെ ലഭിച്ചത്. രാഹുലിന്റെ ട്വീറ്റിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. സസ്യാഹാരികൾക്ക് എയർ ഇന്ത്യ ഇപ്പോൾ പാറ്റകളെയും വിളമ്പുന്നുവെന്നായിരുന്നു ട്വീറ്റ്.
സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ ധനഞ്ജയ് കുമാർ പറഞ്ഞു. കാറ്ററിംഗ് ഏജൻസിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
TAGS: Air India | Air India Flights | Air India US Flights | Cockroach | Hyderabad - Chicago Flights | Rahul Raghuvanshi |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ