ഫെഡറൽ ബാങ്ക് ദുബായിൽ ശാഖ തുറക്കും

Posted on: November 14, 2016

Federal-bank-Logo-Big

കൊച്ചി : ഫെഡറൽ ബാങ്കിന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ ശാഖ തുറക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ വിദേശത്ത് ശാഖ തുറക്കാൻ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക്.

ഫെഡറൽ ബാങ്കിന്റെ പ്രവാസി ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഫെഡറൽ ബാങ്കിന്റെ ആദ്യത്തെ രാജ്യാന്തര ശാഖയാണ് ദുബായിൽ തുറക്കുന്നത്.