ബെല്ലാരിയിൽ എൻ എം ഡി സി സ്റ്റീൽ പ്ലാന്റ്

Posted on: September 3, 2014

NMDC-Steel-Mill-big

എൻ എം ഡി സി കർണാടകത്തിലെ ബെല്ലാരിയിൽ 18,000 കോടി രൂപ മുതൽമുടക്കിൽ പുതിയ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കും. 30 ലക്ഷം ടൺ ശേഷിയുള്ള പ്ലാന്റിനായി 3,000 ഏക്കർ ഭൂമി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡവലപ്‌മെന്റ് ബോർഡിൽ നിന്നും വാങ്ങും. പ്ലാന്റിന്റെ സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനം മെകോൺ ആരംഭിച്ചു.

ഛത്തീസ്ഗഡിലെ നഗാർനാറിൽ 30 ലക്ഷം ടൺ ശേഷിയുള്ള മറ്റൊരു പ്ലാന്റും എൻ എം ഡി സി സ്ഥാപിക്കും. 15,525 കോടി രൂപയാണ് മുതൽമുടക്ക്. ഛത്തീസ്ഗഡിൽ 2,000 ഏക്കർ ഭൂമി ഏറ്റെടുത്ത് 4.300 കോടി രൂപയുടെ മുതൽമുടക്ക് നടത്തിക്കഴിഞ്ഞതായി എൻ എം ഡി സി വൃത്തങ്ങൾ വ്യക്തമാക്കി.