എൻഎംഡിസിക്ക് പ്ലാറ്റ്‌സ് ഗ്ലോബൽ അവാർഡ്

Posted on: May 25, 2015

NMDC-Platts-Award-Big

ന്യൂഡൽഹി : നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷന് (എൻഎംഡിസി) പ്ലാറ്റ്‌സ് ഗ്ലോബൽ മെറ്റൽസ് അവാർഡ്. ലണ്ടനിൽ നടന്ന ചടങ്ങിൽ എൻഎംഡിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നരേന്ദ്ര കോത്താരി അവാർഡ് സ്വീകരിച്ചു.

പ്രതിവർഷം 30 ദശലക്ഷം ടൺ ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എൻഎംഡിസി. എനർജി, പെട്രോകെമിക്കൽസ്, മെറ്റൽ തുടങ്ങിയ മേഖലകളിലെ ഉത്പന്നങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് പ്ലാറ്റ്‌സ്.