ടൈഗർ എയർ ടിക്കറ്റ് ഓഫർ

Posted on: October 6, 2014

Tiger-airways-airbus-A320-2

ടൈഗർ എയർ സിംഗപ്പൂരിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്കായി 10 രൂപയുടെ സ്‌പെഷൽ വൺവേ ഓഫർ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്കു മാത്രമെ സ്‌പെഷൽ ഓഫർ ബാധകമാകുകയുള്ളു. എല്ലാ സർചാർജുകളും അടങ്ങിയ 7,499 രൂപയുടെ റിട്ടേൺ ഫെയറാണ് മുഖ്യ സവിശേഷത.

ഇന്നു മുതൽ ഒക്ടോബർ 12 വരെ ബുക്‌ചെയ്യപ്പെടുന്ന ടിക്കറ്റുകൾക്കു മാത്രമെ ഓഫർ ബാധകമാകുകയുള്ളു. സ്‌പെഷൽ ഓഫറിൽ ബുക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2015 ജനുവരി 15 മുതൽ മാർച്ച് 31 വരെയും ജൂലൈ 21 മുതൽ സെപ്റ്റംബർ 22 വരെയും യാത്ര ചെയ്യാവുന്നതാണ്.

ഇന്ത്യയിൽ നിന്ന് സിംഗപ്പൂർ വഴി ടൈർ എയർ സർവീസ് നടത്തുന്ന എല്ലാ ഏഷ്യൻ ഡെസ്റ്റിനേഷനുകളിലേക്കും 11,999 രൂപയുടെ ഓൾ ഇൻ സ്‌പെഷൽ ഓഫറും ലഭ്യമാണ്.

(This news was published on October 6, 2014)