മുഹൂർത്ത വ്യാപാരം 6.30 മുതൽ

Posted on: October 30, 2016

muhurat-trading-big

മുംബൈ : ദീപാവലിയോടനുബന്ധിച്ച് ഓഹരിവിപണികളിൽ ഇന്ന് മൂഹൂർത്ത വ്യാപാരം നടക്കും. വൈകുന്നേരം 6.30 മുതൽ 7.30 വരെയാണ് വ്യാപാര സമയം.

ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷമായ സംവത് 2073 ന് തുടക്കംകുറിച്ച് ആദ്യ ദിനത്തിൽ നടത്തുന്ന വ്യാപാരം ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. സംവത് 2072 ലെ മുഹൂർത്ത വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 30,024 പോയിന്റ് ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോർഡ് മറികടക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ പ്രതീക്ഷ.

നാളെ ഓഹരിവിപണി അവധിയാണ്.