സിസ്‌കോ ഉത്പാദന യൂണിറ്റ് പൂനെയിൽ

Posted on: October 14, 2016

cisco-pune-manufacturing-un

കൊച്ചി: നെറ്റ്‌വർക്കിംഗ് രംഗത്തെ മുൻനിരക്കാരായ സിസ്‌കോ ഇന്ത്യയിലെ ആദ്യത്തെ ഉത്പാദന യൂണിറ്റ് മഹാരാഷ്ട്രയിൽ പൂനെയിൽ തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.

നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ ആയോഗ് സിഇഒ അമിതാഭ് കാന്ത്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി അരുണ സുന്ദരരാജൻ, സിസ്‌കോ സിഇഒ ഛക്ക് റോബിൻസ്, സീനിയർ വൈസ് പ്രസിഡന്റ് ഇർവിംഗ് ടാൻ, സിസ്‌കൊ ഇന്ത്യ പ്രസിഡന്റ് ദിനേശ് മൽക്കാനി, സിസ്‌കോ സപ്ലൈ ചെയിൻ ഓപറേഷൻസ് വൈസ് പ്രസിഡന്റ് ജുൺ കിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഡിജിറ്റൽ രൂപാന്തരീകരണത്തെ സഹായിക്കുന്ന പദ്ധതികൾ സിസ്‌കോയും മഹാരാഷ്ട്ര ഗവൺമെന്റും ചേർന്ന് പ്രഖ്യാപിച്ചു. നാഗ്പൂരിൽ സ്മാർട്ട്‌സിറ്റി സൊലൂഷൻ, ഇ-കൊമേഴ്‌സ് ഹബ് സൃഷ്ടിക്കുന്നതിനു ധാരാവിയിലെ പ്രാദേശിക സംരംഭകർക്കായി സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററും വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ലേണിംഗ് സെന്ററും, സിസ്‌കോ നെറ്റ്‌വർക്കിംഗ് അക്കാദമിയുടെ വികസനം, ഡിജിറ്റൽ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ നടപ്പാക്കുന്ന സ്മാർട് പദ്ധതികൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

TAGS: Cisco |