മാരുതി ബെലേനോയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: October 5, 2016

maruti-baleno-big

ന്യൂഡൽഹി : മാരുതി സുസുക്കി ബെലേനോയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മാരുതി പ്രീമിയം ഹാച്ച്ബാക്കായ ബെലേനോ പുറത്തിറക്കിയത്.

ആഭ്യന്തര വിപണിക്ക് പുറമെ യൂറോപ്പിലേക്കും ജപ്പാനിലേക്കുമായി 33,800 ബെലേനോ കയറ്റുമതി ചെയ്തു. മേക്ക് ഇൻ ഇന്ത്യ മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കാറാണ് ബെലേനോ. നൂറ് രാജ്യാന്തര വിപണികളിലേക്ക് ബെലേനോ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.