മോദി സംഘത്തിൽ നിന്ന് മുകേഷ് അംബാനി പിൻവാങ്ങി

Posted on: August 30, 2014

Mukesh-Ambani-big

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ജപ്പാനിലേക്കു പോയ വ്യവസായികളുടെ സംഘത്തിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പിൻവാങ്ങി. അംബാനിയുടെ പിൻമാറ്റത്തെക്കുറിച്ച് ഗവൺമെന്റോ റിലയൻസ് ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.

ഗൗതം അദാനി (അദാനി ഗ്രൂപ്പ്), സുനിൽ മിത്തൽ (ഭാരതി എന്റർപ്രൈസസ്), ശശി റൂയിയ (എസാർ ഗ്രൂപ്പ്), അസിം പ്രേംജി (വിപ്രോ), ചന്ദ കൊച്ചാർ (ഐസിഐസിഐ ബാങ്ക്), ആർ.സി. ഭാർഗവ (മാരുതി സുസുക്കി), കിരൺ മജുംദാർ (ബയോകോൺ), ദിനേഷ് സറാഫ് (ഒഎൻജിസി), തുടങ്ങിയവരാണ് പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള വ്യവസായികൾ.

സംഘം സെപ്റ്റംബർ ഒന്നിന് ഇന്ത്യ-ജപ്പാൻ ബിസിനസ് ലീഡേഴ്‌സ് ഫോറവുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തും.