ഫ്‌ളിപ്കാർട്ട് ഇടപാടുകാരുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടു

Posted on: September 21, 2016

flipkart-big-c

ബംഗലുരു : ഫ്‌ളിപ്കാർട്ടിന്റെ രജിസ്റ്റേർഡ് ഇടപാടുകാരുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടു. 2016 മാർച്ചിൽ 75 ദശലക്ഷമായിരുന്നു ഇടപാടുകാരുടെ എണ്ണം. യുഎസിലെയും ചൈനയിലെയും കമ്പനികളെ മാറ്റിനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഫ്‌ളിപ്കാർട്ട്.

ഫാഷൻ പോർട്ടലുകളായ മിന്ത്രയുടേയും ജബോംഗിന്റെയും ഇടപാടുകാരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫ്‌ളിപ്കാർട്ട് വക്താവ് പറഞ്ഞു. ഒക് ടോബർ 2-6 തീയതികളിൽ നടക്കുന്ന ബിഗ് ബില്യൺ ഡേയ്‌സിനുള്ള തയാറെടുപ്പിലാണ് ഫ്‌ളിപ്കാർട്ട്.

TAGS: Flipkart |