നേപ്പാൾ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Posted on: September 12, 2016

nepal-airlines-big

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട നേപ്പാൾ എയർലൈൻസ് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. രാത്രി എട്ട് മണിക്ക് ടേക്ക്ഓഫ് ചെയ്ത വിമാനം (ഫ്‌ളൈറ്റ് നമ്പർ ആർഎ-218) വിംഗ്‌സ് ഫ്‌ളാപ്പിലുണ്ടായ തകരാറിനെ തുടർന്ന് 20 മിനിട്ടിനുശേഷം എമർജൻസി ലാൻഡിംഗ് നടത്തിയത്.

റൺവേ 28 ൽ ലാൻഡ് ചെയ്ത വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് നേപ്പാൾ എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.