നേപ്പാൾ എയർലൈൻസ് കോൽക്കത്ത സർവീസ് പുനരാരംഭിക്കുന്നു

Posted on: August 31, 2015

Nepal-Airlines-A320-Big

കോൽക്കത്ത : നേപ്പാൾ എയർലൈൻസ് കാഠ്മണ്ഡു – കോൽക്കത്ത സർവീസ് ഈ വർഷം നവംബറിൽ പുനരാരംഭിച്ചേക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളു.

ഉപയോഗക്ഷമമായ വിമാനങ്ങളുടെ അഭാവത്തിൽ മൂന്ന് വർഷം മുമ്പാണ് ഈ സർവീസ് നിർത്തിവച്ചത്. അടുത്തയിടെ രണ്ട് എ 320 വിമാനങ്ങൾ നേപ്പാൾ എയർലൈൻസ് വാങ്ങി. നേപ്പാൾ എയർലൈൻസ് ഇപ്പോൾ ഡൽഹി, മുംബൈ, ബംഗലുരു എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്.