നൂറു രൂപ ഓഫർ എയർ ഇന്ത്യ പിൻവലിച്ചു

Posted on: August 29, 2014

Airindia-Dreamliner-big

എയർഇന്ത്യ പ്രഖ്യാപിച്ച നൂറു രൂപയ്ക്ക് ഒരു ടിക്കറ്റ് ഓഫർ കാലാവധിക്കു മുമ്പേ പിൻവലിച്ചു. ഓഗസ്റ്റ് 27 മുതൽ 31 വരെ എയർഇന്ത്യ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് നൂറു രൂപയ്ക്കുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ആദ്യദിനത്തിൽ ഓൺലൈൻബുക്കിംഗിനുണ്ടായ തിരക്കിൽ എയർഇന്ത്യ വെബ്‌സൈറ്റ് തകരാറിലായിരുന്നു.

ഇന്നലെ രാവിലെ വരെയും തകരാറു പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഓഫർ പ്രകാരം നീക്കിവച്ചിരുന്ന സീറ്റുകൾ വിറ്റുതീർന്നതിനാൽ പദ്ധതി അവസാനിപ്പിച്ചതായി വെബ്‌സൈറ്റിലൂടെ എയർഇന്ത്യ അറിയിച്ചു.