എച്ച്.എൽ.എൽ ന് മൂന്ന് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഓർഡർ

Posted on: September 1, 2016

HLL-Lifecare-Logo-Big

തിരുവനന്തപുരം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയറിന് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഉറകൾ കയറ്റുമതി ചെയ്യാനുള്ള ഓർഡർ ലഭിച്ചു. ബുർക്കിന ഫാസോ, ഗാംബിയ, കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്ക് 1.3 ദശലക്ഷം ഗർഭനിരോധന ഉറകൾ കയറ്റുമതി ചെയ്യേണ്ടത്. ഈ രാജ്യങ്ങളിൽ എച്ച്‌ഐവി-എയ്ഡ്‌സ് പ്രതിരോധത്തിനുള്ള ആഗോള പദ്ധതിയുടെ ഭാഗമായാണ് കരാർ.

ആംസ്റ്റർഡാം ആസ്ഥാനമായ ഐഡിഎ ഫൗണ്ടേഷൻ വഴിയാണ് എച്ച്എൽഎൽന് കരാർ ലഭിച്ചത്. വികസ്വര രാജ്യങ്ങൾക്ക് ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന ആഗോള സന്നദ്ധ സംഘടനയാണ് ഐഡിഎ. സ്ത്രീകളുടെ ഗർഭനിരോധന ഉറകൾ നൽകുന്നതിന് ഐഡിഎയുടെ യോഗ്യത കൈവരിച്ചിട്ടുള്ള സ്ഥാപനമാണ് എച്ച്എൽഎൽ.

എച്ച് എൽ എൽ നിർമ്മിക്കുന്ന സ്ത്രീകളുടെ ഗർഭനിരോധന ഉറകൾക്ക് യൂറോപ്യൻ യൂണിയന്റെയും സൗത്ത് ആഫ്രിക്കയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. അഞ്ചു വർഷം കാലാവധിയുള്ള ഈ ഉറകൾ പുരുഷൻമാർ ഉപയോഗിക്കുന്ന ഉറകൾ പോലെ പ്രവർത്തനക്ഷമവും വിശ്വാസയോഗ്യവുമാണ്.

ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വിതരണക്കാരെന്ന യോഗ്യത കഴിഞ്ഞ മാർച്ചിൽ നേടിയെടുത്തശേഷം ലഭിക്കുന്ന ആദ്യ ഓർഡറാണിതെന്ന് എച്ച്എൽഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി.ഖണ്‌ഡേൽവാൽ പറഞ്ഞു.

TAGS: HLL Lifecare |