എയർ ഇന്ത്യ നുവാർക്ക് വിമാനം കസാക്കിസ്ഥാനിൽ ഇറക്കി

Posted on: August 25, 2016

Air-India-Boeing-777---300-

മുംബൈ : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ മുംബൈ – ന്യുവാർക്ക് വിമാനം അടിയന്തരമായി കസാക്കിസ്ഥാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കി. വിമാനത്തിലെ 300 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനത്തിലെ ഏതാനും അലാറങ്ങൾ പ്രവർത്തിക്കാതിരുന്നതാണ് യാത്രയ്ക്ക് തടസമായത്.

കസാക്കിസ്ഥാൻ എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാരെ നുവാർക്കിലേക്ക് കൊണ്ടു പോകാൻ ന്യൂഡൽഹിയിൽ നിന്നും മറ്റൊരു വിമാനം അയച്ചിട്ടുണ്ട്.