ആമസോണിൽ യൂസ്ഡ് ബുക്‌സ് സ്‌റ്റോർ

Posted on: August 12, 2016

Amazon-Logo-Big

കൊച്ചി : ആമസോൺ ഉപയോഗിച്ച പുസ്തകങ്ങൾക്കായി യൂസ്ഡ് ബുക്‌സ് സ്റ്റോർ (www.amazon.in/used/books) ആരംഭിച്ചു. സാഹിത്യം, റൊമാൻസ്, ജീവചരിത്രം, ടെക്സ്റ്റ്ബുക്കുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,00,000ലേറെ പുസ്തകങ്ങളാണ് സ്റ്റോറിൽ ലഭ്യമാകുക. പ്രത്യേക യൂസ്ഡ് ബുക്‌സ് സ്റ്റോർ ആരംഭിച്ചതോടെ, പഴയതും പുതിയതുമായ പുസ്തകങ്ങൾ ഒരേപോലെ ആകർഷകമായ വില നിലവാരത്തിൽ വാങ്ങാൻ കഴിയുന്ന പോർട്ടലായി ആമസോൺ ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഗണ്യമായ വളർച്ച കൈവരിച്ച ആമസോൺ ഇന്ത്യ ബുക്ക് സ്റ്റോറിൽ ദശലക്ഷക്കണക്കിന് ടൈറ്റിലുകളും 9400 ലേറെ സെല്ലർമാരുമാണുള്ളത്.

ഉപഭോക്താക്കൾക്കായി യൂസ്ഡ് ബുക്‌സ് സ്റ്റോർ ആരംഭിക്കുന്നതിൽ ആവേശമുണ്ടെന്ന് ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടർ നൂർ പട്ടേൽ പറഞ്ഞു. ഉപഭോക്താക്കളിൽ നിന്ന് പുസ്തകങ്ങൾക്കായുള്ള ആവശ്യം വർഷം തോറും വർധിക്കുകയാണ്. ഇതനുസരിച്ച് വൈവിധ്യം വർധിപ്പിക്കാൻ ഞങ്ങളും ശ്രമിക്കുന്നു. ഈ സ്റ്റോർ ആരംഭിച്ചതോടെ രാജ്യമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് പുതിയ പുസ്തകങ്ങൾ വാങ്ങുന്ന അതേ സൗകര്യത്തോടെ പഴയ ബുക്കുകളും വാങ്ങാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആമസോൺ യൂസ്ഡ് ബുക്‌സ് സ്റ്റോറിലെ പുസ്തകങ്ങൾ മികവുറ്റ ഉത്പന്നങ്ങൾ മാത്രം ലഭ്യമാക്കുന്ന സെല്ലർമാരിൽ നിന്നുള്ളവയാണ്. യൂസ്ഡ് ലൈക്ക് ന്യൂ, യൂസ്ഡ് ഗുഡ്, യൂസ്ഡ് അക്‌സപ്റ്റബിൾ എന്നീ ഗ്രേഡിംഗും പുസ്തകത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് വ്യക്തമാക്കുന്നു. പുസ്തകം വാങ്ങുമ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. തുടക്കമെന്ന നിലയിൽ 399 രൂപയിൽ കൂടുതൽ പുസ്തകം വാങ്ങുന്നവർക്ക് സൗജന്യ ഷിപ്പിംഗും ലഭിക്കും.