മാരുതിക്ക് 13.9 % വില്പന വളർച്ച

Posted on: August 1, 2016

Maruti-Vitara-Brezza-Big-a

ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 13.9 ശതമാനം വില്പന വളർച്ച നേടി. കഴിഞ്ഞ ഒരു മാസത്തിനിടെ 1,25,778 കാറുകളാണ് വില്പന നടത്തിയത്. പ്രതിമാസ വില്പനയിൽ ഇത് സർവകാല റെക്കോർഡാണ്. ഉത്പാദനം തടസപ്പെട്ടതിനെ തുടർന്ന് ജൂണിൽ വില്പന കുറഞ്ഞിരുന്നു.

വിറ്റാര ബ്രെസ 17,382 യൂണിറ്റുകൾ വിറ്റഴിച്ചു. കോംപാക് ട് വിഭാഗത്തിൽ ബെലെനോ, സ്വിഫ്റ്റ്, സെലേറിയോ, ഡിസയർ എന്നിവയുടെ വില്പന 4.1 ശതമാനം വർധിച്ച് 50,362 യൂണിറ്റുകളായി. അതേസമയം ആൾട്ടോ, വാഗൺആർ എന്നിവയുടെ വില്പന 7.2 ശതമാനം കുറഞ്ഞ് 35,051 യൂണിറ്റുകളായി.