ഫ്‌ളിപ്കാർട്ട് 700 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: July 31, 2016

Flipkart-big

ന്യൂഡൽഹി : ഫ്‌ളിപ്കാർട്ട് ചെലവുചുരുക്കലിന്റെ ഭാഗമായി 700 ജീവനക്കാരെ കുറയ്ക്കുന്നു. മൊത്തം ജീവനക്കാരുടെ 2-3 ശതമാന വരുമിത്.

പ്രവർത്തനമികവ് പുലർത്താത്ത ജീവനക്കാരോട് രാജിവെയ്ക്കാനോ പിരിച്ചുവിടലിന് വിധേയരാകാനോ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോൺ, സ്‌നാപ്ഡീൽ തുടങ്ങിയ എതിരാളികളുടെ മത്സരം നേരിടാനാണ് ഫ്‌ളിപ്കാർട്ട് ചെലവ് ചുരുക്കുന്നത്.