സാംസംഗിന് ഹരിയാനയിൽ പുതിയ കോർപ്പറേറ്റ് ആസ്ഥാനം

Posted on: July 30, 2016

Samsung-Office-Inaug-Big

കൊച്ചി : സാംസംഗ് ഇന്ത്യ ഹരിയാനയിലെ ഗുഡ്ഗാവിൽ പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്നു. കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രി കൽരാജ് മിശ്ര പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊറിയൻ അംബാസഡർ ചോ ഹ്യൂൻ, കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗംഗ്‌വാർ, ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പുതിയ കോർപറേറ്റ് ആസ്ഥാനത്ത് 1,500 ലേറെ ജീവനക്കാർക്ക് ഒരേ സമയം ജോലി ചെയ്യാൻ സൗകര്യത്തിൽ 5 നിലകളിലായി 2,32,000 ചതുരശ്ര അടിയിലാണ് സാംസംഗിന്റെ പുതിയ ആസ്ഥാനം ഒരുക്കിയിട്ടുള്ളത്. മെറ്റേണിറ്റി കെയർ റൂം, എംപ്ലോയി ലോഞ്ചുകൾ, ഹീലിംഗ് റൂം, റിക്രിയേഷൻ റൂം, എടിഎം കൗണ്ടറുകൾ, 24,000 ചതുരശ്ര അടി കഫറ്റീരിയ, വർക്ക് സ്റ്റേഷനുകൾ, മീറ്റിംഗ് റൂമുകൾ, ട്രെയിനിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുണ്ട്.