നൂറു രൂപയ്ക്ക് ടിക്കറ്റുമായി എയർഇന്ത്യ

Posted on: August 26, 2014

 

Air-India-hub-B

എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും തമ്മിലുള്ള ലയനവാർഷികത്തോടനുബന്ധിച്ച് നൂറു രൂപയ്ക്ക് എയർടിക്കറ്റുമായി എയർ ഇന്ത്യ. ഓഗസ്റ്റ് 27 മുതൽ 31 വരെ അഞ്ചു ദിവസത്തേക്കാണ് ഈ ഓഫർ.

എയർഇന്ത്യ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെടുന്ന നൂറു രൂപ ടിക്കറ്റിൽ മറ്റു നികുതികളെല്ലാം യാത്രക്കാരൻ നൽകണം. 2007 ഓഗസ്റ്റ് 27 നാണ് ഇന്ത്യൻ എയർലൈൻസ് എയർഇന്ത്യയുടെ ഭാഗമായത്.

TAGS: Air India |