ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് പബ്ലിക്ക് ഇഷ്യുവിന്

Posted on: July 15, 2016

ICICI-Prudential-Life-Big

മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യു 750 മില്യൺ ഡോളറിന്റേതായിരിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നടപ്പുവർഷം രണ്ടാംപകുതിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫിന്റെ 68 ശതമാനം ഓഹരികൾ ഐസിഐസിഐ ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ബ്രിട്ടണിലെ പ്രൂഡൻഷ്യൽ പിഎൽസിക്ക് 26 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. വിപ്രോ ചെയർമാൻ അസിം പ്രേംജി, സിംഗപ്പൂരിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ തെമസെക് എന്നിവരും മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.